പുടിന്റെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുത്ത് മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍; ഉക്രെയ്നില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കനത്ത പ്രതിഷേധം

News Photo 1 - Europe - Otta Nottathil - schroeder_celebrate_with_putin_birthday_oct_08_2026
മോസ്കോ: യുദ്ധക്കുറ്റവാളിയെന്ന് ലോകം വിശേഷിപ്പിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 74~ാമത് ജന്മദിനാഘോഷത്തില്‍ മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍ (82) പങ്കെടുത്തത് വലിയ വിവാദമാകുന്നു. ഉക്രെയ്നില്‍ റഷ്യ രൂക്ഷമായ വ്യോമാക്രമണം നടത്തി കുട്ടികളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ട അതേ ദിവസമാണ് മുന്‍ ചാന്‍സലര്‍ മോസ്കോയില്‍ പുടിന്റെ പിറന്നാള്‍ാഘോഷത്തില്‍ അതിഥിയായി എത്തിയത്.

റഷ്യന്‍ മാധ്യമങ്ങളിലൂടെ ഷ്രോഡര്‍ മോസ്കോയിലുണ്ടെന്ന് അറിഞ്ഞ ഉടന്‍ പുടിന്‍ അദ്ദേഹത്തെ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് ക്രെംലിന്‍ അറിയിച്ചു.

ഉക്രെയ്നില്‍ കനത്ത ആഘാതം
പുടിന്റെ പിറന്നാള്‍ ദിവസമായ ബുധനാഴ്ച ഉക്രെയ്നിലെ പ്രിലുതുവിനു നേരെ ഉണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ നാല് കുട്ടികളടക്കം പന്ത്രണ്ടിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ വ്യാഴാഴ്ച ക്രാമാടോര്‍ക്കിലുണ്ടായ ബസ് ആക്രമണത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ക്രൂരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി പ്രതികരിച്ചു.

റഷ്യന്‍ സന്ദര്‍ശനത്തിന് പിന്നില്‍?
റഷ്യന്‍ റീട്ടെയില്‍ ശൃംഖലയായ 'ഹൈപ്പര്‍ ഗ്ളോബസ്' (ഏഹീയൗെ) കമ്പനിയുടെ ബോര്‍ഡ് അംഗമായി നിയമിതനായതിനെ തുടര്‍ന്നാണ് ഷ്രോഡര്‍ മോസ്കോയിലെത്തിയത്. യുദ്ധം ആരംഭിച്ച ശേഷം മിക്ക പടിഞ്ഞാറന്‍ കമ്പനികളും റഷ്യ വിട്ടുപോയെങ്കിലും ഗ്ളോബസ് അവിടെ പ്രവര്‍ത്തനം തുടരുന്നുണ്ട്. കമ്പനി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഷ്രോഡര്‍, അടച്ചിട്ട മുറിയില്‍ നടന്ന ബോര്‍ഡ് യോഗത്തിലും പങ്കെടുത്തു.

1998 മുതല്‍ 2005 വരെ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്ന എസ്.പി.ഡി (ടജഉ) പാര്‍ട്ടി നേതാവ് ഗേര്‍ഹാര്‍ഡ് ഷ്രോഡര്‍, പുടിനുമായുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെയും റഷ്യന്‍ ഊര്‍ജ്ജ കമ്പനികളിലെ ബന്ധങ്ങളുടെയും പേരില്‍ മുന്‍പും കനത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ്. ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടയിലുള്ള ഈ സന്ദര്‍ശനം ജര്‍മ്മനിയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
- dated 08 Oct 2026

Comments:

Keywords: Europe - Otta Nottathil - schroeder_celebrate_with_putin_birthday_oct_08_2026 Europe - Otta Nottathil - schroeder_celebrate_with_putin_birthday_oct_08_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Russian_attack_on_buses_Ukraines_Kramatorsk_kills_30_peoples_oct_08_2026
യൂറോപ്പ് യുക്രെയ്നിലെ ക്രാമറ്റോര്‍സ്കില്‍ യാത്രാബസുകള്‍ക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്: പൊതുഗതാഗതം നിര്‍ത്തിവെച്ചു; യുദ്ധക്കുറ്റത്തിന് അന്വേഷണം
nobel_prize_for_literature_anne_carson_2026_oct_08
യൂറോപ്പ് സാഹിത്യ നൊബേല്‍ പുരസ്കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്സണ്; ക്ളാസിക് സാഹിത്യത്തിന് പുതുഭാഷ്യം നല്‍കിയ പ്രതിഭ: ചരിത്രത്തില്‍ സാഹിത്യ നൊബേല്‍ നേടുന്ന 19~ാമത്തെ വനിത
Next_lab_worker_infected_with_the_plague_in_russia_WHO_warning_oct08_2026
യൂറോപ്പ് റഷ്യന്‍ ലാബില്‍ നിന്ന് പ്ളേഗ് പടരുന്നുവോ? രണ്ടാമത്തെ ജീവനക്കാരനും ബാധിച്ചെന്ന് സംശയം; മോസ്കോയ്ക്ക് മേല്‍ ലോകാരോഗ്യ സംഘടനയുടെയും രൗ അമേരിക്കയുടെയും കടുത്ത സമ്മര്‍ദ്ദം; 5 ആശുപത്രികള്‍ അടച്ചു, 200 പേര്‍ ക്വാറനൈ്റനില്‍
tug_of_war_europe_RKB_Italy_oct_2026
യൂറോപ്പ് യൂറോപ്പ് വടംവലി കിരീടം കിംഗ്സ് റോമാ റെഡിന്; ക്നാനായ ഫ്രണ്ട്സ് റോമാ രണ്ടാമത്; മൂന്നാം സ്ഥാനം നേടി മലബാര്‍ പുള്ളേഴ്സ് ജര്‍മ്മനി: റോമില്‍ കായികാവേശം പടര്‍ത്തി ആര്‍.കെ.ബി ഇറ്റലിയുടെ വടംവലി മാമാങ്കം അരങ്ങേി
nobel_prize_for_chemistry_2026_henry_b_kagan_kenso_soai
യൂറോപ്പ് ജീവരഹസ്യങ്ങളുടെ ചുരുളഴിച്ച കണ്ടെത്തല്‍; രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്‍റി ബി. കഗനും കെന്‍സോ സോവിക്കും: 'ഹോമോചിറാലിറ്റി' രഹസ്യം കണ്ടെത്തിയതിന് അംഗീകാരം; ഔഷധ നിര്‍മ്മാണ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍
nobel_prize_physics_Francis_Halzen_2026_
യൂറോപ്പ് പ്രപഞ്ചത്തിലെ 'പ്രേതകണങ്ങളെ' കുടുക്കിയ ശാസ്ത്രജ്ഞന് അംഗീകാരം; ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം ഫ്രാന്‍സിസ് ഹാല്‍സെന്: ഐസ്ക്യൂബ് ഒബ്സര്‍വേറ്ററിയിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ ചുരുളഴിച്ചതിന് ആദരം